യാത്ര പുറപ്പെടുമ്പോള് മുതല് വീട്ടില് തിരിച്ചെത്തുന്നത് വരെ വിശ്വാസികള് പാലിക്കേണ്ട മര്യാദകളും ചൊല്ലേണ്ട പ്രാര്ത്ഥനകളും
Author: സയ്യിദ് സഹ്ഫര് സ്വാദിഖ്
Translators: സുഫ്യാന് അബ്ദുസ്സലാം
Publisher: ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
ശുദ്ധി വിശ്വാസത്തിന്റെ ഭാഗമാണ്. ശുദ്ധീകരണത്തെ കുറിച്ച് ഒരു വിശ്വാസി നിര്ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതി. ശുദ്ധീകരണത്തെ കുറിച്ച് കര്മശാസ്ത്ര പുസ്തകങ്ങളില് ചിതറിക്കിടന്നിരുന്ന സുപ്രധാന രേഖകള് കോര്ത്തിണക്കി കൊണ്ടുള്ള പ്രതിപാദന ശൈലി. സാധാരണക്കാര്ക്ക് സുഗ്രാഹ്യമാവുന്ന തരത്തില് ലളിതമായ ശൈലിയില് വിശദീകരിക്കുന്നു.
Author: അബ്ദുല് റഹ്മാന് അല്-ശീഹ
Reveiwers: അബ്ദുല് ലതീഫ് സുല്ലമി
Translators: മുഹമ്മദ് കുട്ടി അബൂബക്കര്
പ്രമാണങ്ങളുടെയും സഹാബാ വനിതകളുടെ ചരിത്രത്തിന്റെയും വെളിച്ചത്തില് ഒരു യാഥാര്ത്ഥ വിശ്വാസിനി ആചരിക്കേണ്ട സല്ഗുണങ്ങള് വ്യക്തമാക്കുന്നു.
Author: നവാല് ബിന്ത്ത് അബ്ദുല്ലാഹ്
Reveiwers: ഉദിനൂര് മുഹമ്മദ് കുഞ്ഞി
വിശ്വാസ കാര്യങ്ങളിലെ സലഫീ മന്ഹജ് (പൂര്വ്വീകരായ സച്ചരിതരുടെ മാര്ഗ്ഗം) എപ്രകാരമായിരുന്നു എന്ന് കൃത്യമായും മനസ്സിലാക്കാന് സഹായിക്കുന്ന, അല്ലാഹു വിന്റെ നാമവിശേഷണങ്ങളെ സംബന്ധിച്ചുള്ള വിഷയങ്ങളിലെ പൂര്വ്വികരുടെ നിലപാട് വ്യക്തമായി പ്രതിപാദിക്കുന്ന രചന. പരലോക സംബന്ധമായ വിഷയങ്ങള് , മദ്'ഹബിന്റെ ഇമാമുകള് , ഇസ്ലാമിന്റെ പേരില് ഉടലെടുത്തിട്ടുള്ള നവീന വാദികളായ പിഴച്ച കക്ഷികള് എന്നിവരെക്കുറിച്ചും വിശദീകരിക്കുന്നു.
Author: മുഹമ്മദ് ബിന് സ്വാലിഹ് അല്-ഉതൈമീന്
Reveiwers: അബ്ദുറസാക് സ്വലാഹി
Translators: അബ്ദുല് ലതീഫ് സുല്ലമി
Publisher: ഫൊറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര്, സുലൈ, റിയാദ്, സൗദി അറേബ്യ
ഇസ്ലാമിക പാഠങ്ങളെ സംബന്ധിച്ചും അതിന്റെ സവിശേഷതകളെ സംബന്ധിച്ചും വ്യക്തമാക്കുന്ന കൃതിയാണ് ഇത്. വലുപ്പം കൊണ്ട് ചെറുതാണെങ്കിലും പ്രയോജനം കൊണ്ട് മികച്ചതാണ് ഈ കൃതി. ആരാണ് സ്രഷ്ടാവ്, ആരാണ് സാക്ഷാല് ആരാധ്യന്, മനുഷ്യ ജീവിതത്തിന്റെ ദൗത്യവും ലക്ഷ്യവുമെന്ത് തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില് ഇതില് വിശദീകരിക്കപ്പെടുന്നുണ്ട്. ശൈലീ സരളതകൊണ്ട് സമ്പന്നമാണ് ഈ ലഘു ഗ്രന്ഥം. അല്ലാഹു നമുക്കിതിനെ ഉപകാരപ്രദമാക്കിത്തീര്ക്കട്ടെ.'
Author: മുഹ്’യുദ്ദീന് തരിയോട്
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Publisher: ഫൊറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - ഒനൈസ
വീട്ടില് നിന്നിറങ്ങി തിരിച്ചെത്തുന്നത് വരേയുള്ള ഹജ്ജ് നിര്വ്വഹിക്കാനാവശ്യമായ കര്മ്മങ്ങള്, ദുല്ഹജ്ജ് 8,9,10 എന്നീ ദിവസങ്ങളിലെ അനുഷ്ടാനങ്ങള്, ഇഹ്രാമില് പ്രവേശിച്ചാല് ചെയ്യാന് പാടില്ലാത്ത കാര്യങ്ങള് തുടങ്ങിയവ ലളിതമായി വിവരിക്കുന്നു.
Author: അബ്ദുസ്സലാം മോങ്ങം
Reveiwers: സുഫ്യാന് അബ്ദുസ്സലാം