മലയാളം
Surah ഗാഷിയ - Aya count 26
هَلْ أَتَاكَ حَدِيثُ الْغَاشِيَةِ 
( 1 ) 
(നബിയേ,) ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ?
وُجُوهٌ يَوْمَئِذٍ خَاشِعَةٌ 
( 2 ) 
അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും
عَامِلَةٌ نَّاصِبَةٌ 
( 3 ) 
പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും.
تَصْلَىٰ نَارًا حَامِيَةً 
( 4 ) 
ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിക്കുന്നതാണ്.
تُسْقَىٰ مِنْ عَيْنٍ آنِيَةٍ 
( 5 ) 
ചുട്ടുതിളക്കുന്ന ഒരു ഉറവില്‍ നിന്ന് അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്.
لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ 
( 6 ) 
ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക് യാതൊരു ആഹാരവുമില്ല.
لَّا يُسْمِنُ وَلَا يُغْنِي مِن جُوعٍ 
( 7 ) 
അത് പോഷണം നല്കുകയില്ല. വിശപ്പിന് ശമനമുണ്ടാക്കുകയുമില്ല.
وُجُوهٌ يَوْمَئِذٍ نَّاعِمَةٌ 
( 8 ) 
ചില മുഖങ്ങള്‍ അന്നു തുടുത്തു മിനുത്തതായിരിക്കും.
لِّسَعْيِهَا رَاضِيَةٌ 
( 9 ) 
അവയുടെ പ്രയത്നത്തെപ്പറ്റി തൃപ്തിയടഞ്ഞവയുമായിരിക്കും.
فِي جَنَّةٍ عَالِيَةٍ 
( 10 ) 
ഉന്നതമായ സ്വര്‍ഗത്തില്‍.
لَّا تَسْمَعُ فِيهَا لَاغِيَةً 
( 11 ) 
അവിടെ യാതൊരു നിരര്‍ത്ഥകമായ വാക്കും അവര്‍ കേള്‍ക്കുകയില്ല.
فِيهَا عَيْنٌ جَارِيَةٌ 
( 12 ) 
അതില്‍ ഒഴുകി കൊണ്ടിരിക്കുന്ന അരുവിയുണ്ട്.
فِيهَا سُرُرٌ مَّرْفُوعَةٌ 
( 13 ) 
അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും,
وَأَكْوَابٌ مَّوْضُوعَةٌ 
( 14 ) 
തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും,
وَنَمَارِقُ مَصْفُوفَةٌ 
( 15 ) 
അണിയായി വെക്കപ്പെട്ട തലയണകളും,
وَزَرَابِيُّ مَبْثُوثَةٌ 
( 16 ) 
വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ട്.
أَفَلَا يَنظُرُونَ إِلَى الْإِبِلِ كَيْفَ خُلِقَتْ 
( 17 ) 
ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്.
وَإِلَى السَّمَاءِ كَيْفَ رُفِعَتْ 
( 18 ) 
ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്.
وَإِلَى الْجِبَالِ كَيْفَ نُصِبَتْ 
( 19 ) 
പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നു വെന്ന്.
وَإِلَى الْأَرْضِ كَيْفَ سُطِحَتْ 
( 20 ) 
ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്
فَذَكِّرْ إِنَّمَا أَنتَ مُذَكِّرٌ 
( 21 ) 
അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു.
لَّسْتَ عَلَيْهِم بِمُصَيْطِرٍ 
( 22 ) 
നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല.
إِلَّا مَن تَوَلَّىٰ وَكَفَرَ 
( 23 ) 
പക്ഷെ, വല്ലവനും തിരിഞ്ഞുകളയുകയും, അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം
فَيُعَذِّبُهُ اللَّهُ الْعَذَابَ الْأَكْبَرَ 
( 24 ) 
അല്ലാഹു അവനെ ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്.
إِنَّ إِلَيْنَا إِيَابَهُمْ 
( 25 ) 
തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം.
ثُمَّ إِنَّ عَلَيْنَا حِسَابَهُم 
( 26 ) 
പിന്നീട്, തീര്‍ച്ചയായും നമ്മുടെ ബാധ്യതയാണ് അവരുടെ വിചാരണ.