ഇസ്ലാമിന്റെ അടിസ്ഥാന ആദര്ശതമായ തൗഹീദീ ആശയത്തെ പ്രമാണങ്ങള് കൊണ്ട് വിശദീകരിക്കുന്ന ലളിത ഗ്രന്ഥമാണ് ഇത്. പ്രവാചകന്മാര് മുഴുവനും പ്രബോധനം ചെയ്ത ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വിശുദ്ധ വാക്യത്തിന്റെ താത്പര്യവും ശിര്ക്കി നെ സംബന്ധിച്ച കൃത്യമായ അറിവും ഈ കൃതി നമുക്ക് നല്കു്ന്നുണ്ട്. ഏകദൈവാരാധകരായ മുസ്ലിംകളില് ശിര്ക്ക് കടന്നു വരാതിരിക്കാനുള്ള വഴികളും, മുന്കിരുതലുകളും ഖുര്ആരനിന്റേയും സുന്നത്തിന്റേയും പൂര്വകസൂരികളായ പണ്ഡിതരുടെ ഉദ്ധരണികളിലൂടേയും വ്യക്തമാക്കുന്ന ഗ്രന്ഥവും കൂടിയാണ് ഇത്. ഓരോ മുസ്ലിമും വായിച്ചിരിക്കേണ്ട ഈ കൃതി തൗഹീദ്, ശിര്ക്ക് സംബന്ധമായ വിഷയങ്ങളില് കൃത്യമായ അവബോധം നല്കും് എന്ന് തീര്ച്ച്യായും പ്രതീക്ഷിക്കാം.
Reveiwers: ഉദിനൂര് മുഹമ്മദ് കുഞ്ഞി
ഇസ്ലാമിക ശരീ അത്ത് നിഷിദ്ധമാക്കിയ ഒട്ടനവധി കാര്യങ്ങളില് പലതിനേയും ജനങ്ങള് നിസ്സാരമായിക്കാണൂന്നു. വിശുദ്ധ ഖുര്ആനും പ്രവാചക ഹദീസുകളും വഴി നിഷിദ്ധമാക്കപ്പെട്ട ഇത്തരം കാര്യങ്ങളുടെ നിഷിദ്ധത പ്രമാണങ്ങളിലൂടെ വിശദീകരിക്കുന്നു
Author: മുഹമ്മദ് സ്വാലിഹ് അല്-മുന്ജിദ്
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Translators: അബ്ദുല് ജബ്ബാര് മദീനി
ഇസ്ലമിനെ കുറിച്ചുള്ള വളരെ ചെറിയ ഒരു പരിചയപ്പെടുത്തല് മാത്രമാണീ കൊച്ചു കൃതി. ഇസ്ലാമിനെ അടുത്തറിയാന് ഈ കൃതി സഹായിക്കും എന്നതില് സംശയമില്ല
Reveiwers: അബ്ദുറസാക് സ്വലാഹി
Publisher: ഫോറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - സുല്ഫി
ഇസ്ലാമിനെ സംബന്ധിച്ച് തെറ്റുധാരണയുണ്ടാക്കുവാന് ശത്രുക്കള് ഉപയോഗപ്പെടുത്തുന്ന അതിപ്രധാനമായ ഒരു വിഷയമാണ് അന്ത്യ പ്രവാചകന് മുഹമ്മദ് നബി(സല്ലല്ലാഹു അലൈഹിവസല്ലം)യുടെ വിവാഹങ്ങള്. അതിന്റെ സത്യാവസ്ഥയും ഓരോ വിവാഹത്തിന്നും പിന്നിലെ പ്രബോധനപരവും ഇസ്ലാമിനു ശക്തിപകരുന്നതുമായ ലക്ഷ്യങ്ങള് വിശദമായി വിലയിരുത്തുന്നു ഈ കൃതിയില്
Reveiwers: ഉദിനൂര് മുഹമ്മദ് കുഞ്ഞി
ശൈഖ് നാസിറുദ്ദീന് അല്ബാനി യുടെ 'നബി സല്ലല്ലാഹുലൈഹിവസല്ലമ യുടെ നമസ്കാരത്തിന്റെ വിവരണം, തക് 'ബീര് മുതല് തസ് ലീം വരെ നിങ്ങള് നോക്കിക്കാണുന്ന രൂപത്തില്' എന്ന ഗ്രന്ഥം സംക്ഷിപ്ത രൂപത്തില് ക്രോഡീകരിച്ചത്. 'ഞാന് നമസ്കരിക്കുന്നത് കണ്ടത് പോലെ നിങ്ങള് നമസ്കരിക്കുക' എന്ന നബിവചനം പ്രാവര്ത്തികമാക്കാന് സഹായിക്കുന്ന ഗ്രന്ഥം
Author: മുഹമ്മദ് നാസറുദ്ദീന് അല് അല്ബാനി
Reveiwers: ഷമീര് മദീനി
Translators: മുഹമ്മദ് സിയാദ് കണ്ണൂര് - മുഹമദ് സിയാദ് കനൂര്
Publisher: നിച്ച് ഓഫ് ട്രൂത്ത്, കേരള
വിശുദ്ധ ഖുര്ആനിനെതിരേ ഇതര മതസ്തരും നാസ്തികരും ഉന്നയിക്കുന്ന വിമര്ശനങ്ങള്ക്കും മുസ്ലിംകള്ക്കു തന്നെയും ഉണ്ടാകാന് സാധ്യത ഉള്ളതുമായ സംശയങ്ങള്ക്കു വ്യക്തവും പ്രാമാണികവും ആയ മറുപടി. പ്രബോധകര്ക്ക് ഒരു ഗൈഡ് - ഒന്നാം ഭാഗം
Author: എം.മുഹമ്മദ് അക്ബര്
Publisher: നിച്ച് ഓഫ് ട്രൂത്ത്, കേരള
Source: http://www.islamhouse.com/p/2301