വിശുദ്ധ ആരാധനാ കര്മ്മങ്ങളായ ഹജ്ജ് ഉംറ എന്നിവയെ സംബന്ധിച്ചും മസ്ജിദുന്നബവി സന്ദര്‍ശന നിയമങ്ങളെ സംബന്ധിച്ചും കൃത്യമായും സരളമായും വിശദീകരിക്കുന്ന ലഘു കൃതിയാണ് ഇത്. യാത്രാ മര്യാദകള്‍ മുതല്‍, ഹജ്ജ്, ഉംറ കര്മ്മങ്ങളിലെ നിബന്ധനകളും നിയമങ്ങളും വരെ ഇതില്‍ വിശദീകരിക്കപ്പെടുന്നുണ്ട്. പ്രവാചകന്റെ സുന്നത്തനുസരിച്ച് പ്രസ്തുത ആരാധനകള്‍ നിര് വഹിക്കാന്‍ താത്പര്യം കാണിക്കുന്ന ഏതൊരാള്‍ക്കും ഈ കൃതി ഉപകാരപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.
Author: മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍-ഉതൈമീന്‍
Reveiwers: അബ്ദുല്‍ ലതീഫ് സുല്ലമി
Translators: മുഹമ്മദ് കുട്ടി അബൂബക്കര്‍
Publisher: ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
ഒരു വിശ്വാസി അനിവാര്യമായും അറിഞ്ഞിരിക്കേണ്ട മയ്യത്ത് പരിപാലനവുമായി ബന്ധപ്പെട്ട സുന്നത്തുകള്‍ ഏവ എന്നും ബിദ്അത്തുകള്‍ എന്ത് എന്നും വിവരിക്കുന്ന ലളിതമായ പുസ്തകം.
Reveiwers: സയ്യിദ് സഹ്ഫര്‍ സ്വാദിഖ്
Translators: ശാക്കിര്‍ ഹുസൈന് സ്വലാഹി
ആരാധനകള്‍, വിവാഹം, യാത്ര, ദിനചര്യകള്‍, വിപത്തുകള്‍ ബാധിക്കുമ്പോള്‍ തുടങ്ങിയ ജീവിതത്തിലെ ഓരോ സന്ദര്‍ഭങ്ങളിലും അല്ലാഹുവിനോട് പ്രാര്ത്ഥി ക്കാനും അവനെ പ്രകീര്‍ത്തിക്കാനും, ഖുര്‍ആനിലും സുന്ന ത്തിലും നിര്‍ദ്ദേശിക്കപ്പെട്ട ദിക്റുകളുടെയും ദുആകളുടെയും സമാഹാരം
Author: സയീദ് ബിന്‍ അലീ ബിന്‍ വഹഫ് അല്‍ കഹ്താനി
Translators: മുഹ്’യുദ്ദീന്‍ തരിയോട്
Publisher: മിനിസ്റ്റ്റി ഓഫ് ഇസ്ലാമിക് അഫൈര്‍സ്
Source: http://www.islamhouse.com/p/1083
അന്ധവിശ്വാസങ്ങള്‍ കൊണ്ടും ബഹുദൈവാരാധന കൊണ്ടും മൂടപ്പെട്ടിരുന്ന അറേബ്യന്‍ രാജ്യങ്ങളെ തൌഹീദിന്റെ വെള്ളിവെളിച്ചം കൊണ്ട് സംസ്കരിച്ചെടുത്ത മഹാനായ ഇമാം മുഹമ്മദ് ബ്നു അബ്ദുല്വഹാബിന്റെ ചരിത്രവും സന്ദേശവും വിശദമാക്കുന്ന പുസ്തകം.
Author: അബ്ദുല്‍ ജബ്ബാര്‍ മദീനി
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Publisher: ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
ഇസ്ലാമിക പ്രബോധനം ശ്രേഷ്ഠകര്‍മ്മവും അതിയായ പുണ്യമുള്ളതുമാകുന്നു. നേര്‍വഴിയില്‍ പ്രവര്‍ത്തിക്കുന്ന പ്രബോധകന് അമ്പിയാ മുര്‍സലീങ്ങളുടെ മാര്‍ഗ്ഗത്തില്‍ചലിക്കുന്നവനും അവരുടെ അനന്തരാവകാശിയുമാകുന്നു.പ്രബോധനത്തിന്റെ മഹത്വങ്ങളും പ്രബോധകനുള്ള പ്രതിഫലങ്ങളും വിഷയ സമ്പന്ധമായ ചിലസുപ്രധാന ഫത്വകളും വിവരിക്കുന്ന അമൂല്യ രചന.
Author: അബ്ദുല്‍ മലിക്ക് അല്‍ ഖാസിം
Reveiwers: സയ്യിദ് സഹ്ഫര്‍ സ്വാദിഖ്
Translators: അബ്ദുല്‍ ജബ്ബാര്‍ മദീനി
Publisher: ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
അല്ലാഹു, മലക്കുകള്‍, വേദഗ്രന്ഥങ്ങള്‍, പ്രവാചകന്മാര്, അന്ത്യദിനം, ഖദ്ര് എന്നീ അടിസ്ഥാന വിശ്വാസങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന രചന.
Author: അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലാഹ് ബിന്‍ ബാസ്
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Translators: അബ്ദുല്‍ ലതീഫ് സുല്ലമി