പ്രപഞ്ച സ്രഷ്ടാവിനെ സംബന്ധിച്ച വിശ്വാസങ്ങളും വീക്ഷണങ്ങളും മനുഷ്യര്ക്കിനടയില് വിഭിന്നമാണ്. വിശുദ്ധ ഖുര്ആളനാണ് യഥാര്ത്ഥ ദൈവത്തെ പരിചയപ്പെടുത്തുന്നത്. കേവലം ഒരു ശക്തിയോ, നിര്ഗുിണ പരമാത്മാവോ, സന്താനങ്ങളുള്ള പിതാവോ അല്ല മനുഷ്യന് വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യേണ്ട സ്രഷ്ടാവ്. പ്രപഞ്ചാതീതനും, നിയന്താവും, സാക്ഷാല് ആര്യധ്യനുമാണ് അല്ലാഹു. ആസ്തികന്നും നാസ്തികന്നും ബഹുദൈവാരാധകന്നും അല്ലാഹുവിനെ സംബന്ധിച്ചുള്ള കൃത്യവും പ്രാമാണികവുമായ ധാരണകള് നല്കുിന്ന കനപ്പെട്ട കൃതിയാണ് നിങ്ങള് വായിക്കാനിരിക്കുന്നത്. മധ്യസ്ഥന്മാരില്ലാതെത്തന്നെ സൃഷ്ടികള്ക്കു മുഴുവന് ആശ്രയിക്കാനാകുന്ന അല്ലാഹുവിനെ ഇസ്ലാമില് നിങ്ങള്ക്കുന കണ്ടെത്താനാകും എന്ന് ഈ കൃതി നിങ്ങളെ ബോധ്യപ്പെടുത്തുമെന്നതില് സംശയമില്ല.
Author: അബ്ദുല് റഹ്മാന് അല്-ശീഹ
Translators: മുഹമ്മദ് കുട്ടി കടന്നമണ്ണ
Publisher: ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
മുഹമ്മദ് നബിയെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) സംബന്ധിച്ച വസ്തുനിഷ്ഠമായ പഠനമാണ് ഈ ഗ്രന്ഥം. പ്രവാചകന്റെ ജീവിത മഹിമ വിവരിക്കുന്നതില് വേദപുസ്തക വാക്യങ്ങളും, ചരിത്ര ശകലങ്ങളും, പ്രഗത്ഭമതികളുടെ ഉദ്ധരണികളും കൊണ്ട് സമൃദ്ധമായ ഒരു കൃതി. മുഹമ്മദ് നബിയെ അടുത്തറിയാന് ആഗ്രഹിക്കുന്നവര്ക്ക് ഈ പുസ്തകത്തെ നിര്ദ്ദേശിച്ചു കൊടുക്കാവുന്നതാണ്
Author: അഹ്മദ് ദീദാത്ത്
Reveiwers: അബ്ദുറസാക് സ്വലാഹി
Translators: ഉദിനൂര് മുഹമ്മദ് കുഞ്ഞി
Publisher: ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര്-വെസ്റ്റ് ദീര-രിയാദ്
ഇസ്ലാമിന്റെ അടിസ്ഥാന ആദര്ശതമായ തൗഹീദീ ആശയത്തെ പ്രമാണങ്ങള് കൊണ്ട് വിശദീകരിക്കുന്ന ലളിത ഗ്രന്ഥമാണ് ഇത്. പ്രവാചകന്മാര് മുഴുവനും പ്രബോധനം ചെയ്ത ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വിശുദ്ധ വാക്യത്തിന്റെ താത്പര്യവും ശിര്ക്കി നെ സംബന്ധിച്ച കൃത്യമായ അറിവും ഈ കൃതി നമുക്ക് നല്കു്ന്നുണ്ട്. ഏകദൈവാരാധകരായ മുസ്ലിംകളില് ശിര്ക്ക്  കടന്നു വരാതിരിക്കാനുള്ള വഴികളും, മുന്കിരുതലുകളും ഖുര്ആരനിന്റേയും സുന്നത്തിന്റേയും പൂര്വകസൂരികളായ പണ്ഡിതരുടെ ഉദ്ധരണികളിലൂടേയും വ്യക്തമാക്കുന്ന ഗ്രന്ഥവും കൂടിയാണ് ഇത്. ഓരോ മുസ്ലിമും വായിച്ചിരിക്കേണ്ട ഈ കൃതി തൗഹീദ്, ശിര്ക്ക്  സംബന്ധമായ വിഷയങ്ങളില് കൃത്യമായ അവബോധം നല്കും് എന്ന് തീര്ച്ച്യായും പ്രതീക്ഷിക്കാം.
Reveiwers: ഉദിനൂര് മുഹമ്മദ് കുഞ്ഞി
ഇസ്ലാം വിധികള്, മര്യാദകള് എന്ന ഈ ഗ്രന്ഥത്തില് ഖുര്ആംനിലും സുന്നത്തിലും വന്നിട്ടുള്ള മഹനീയമായ സ്വഭാവങ്ങളെപ്പറ്റിയുള്ള വിവരണമാണ് ഉള്ക്കൊാണ്ടിരിക്കുന്നത്. ഒരു മുസ്ലിമിന്റെ എല്ലാ ആരാധനാ കര്മ്മ ങ്ങളിലും നിര് ബന്ധമായും ഉണ്ടായിരിക്കേണ്ട ഇഖ് ലാസ്, പ്രാര്ത്ഥാന എന്നിവയെപ്പറ്റിയും, അറിവിന്റെ പ്രാധാന്യം, മാതാപിതാക്കള്ക്ക്  പുണ്യം ചെയ്യല്, സല്സ്വ്ഭാവം, മുസ്ലിംകളുടെ രക്തത്തോടുള്ള പവിത്രത, മുസ്ലിംകളോടും അയല്വാംസി കളോടും കാണിക്കേണ്ട മര്യാദകള്, ഭക്ഷണ മര്യാദകള്, സലാമിന്റെ ശ്രേഷ്ഠത തുടങ്ങിയ കാര്യങ്ങള് വളരെ ലളിതമായ രീതിയില് ഇതില് വിശദീകരിക്കപ്പെട്ടിരിക്കുന്നു.
Reveiwers: മുഹമ്മദ് കബീര് സലഫി
Publisher: ഫോറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - സുല്ഫി
എല്ലാ കാര്യത്തിനും വിശദീകരണമായിക്കൊണ്ടും മാര്ഗ്ഗദര്ശനവും കാരുണ്യവും കീഴ്പെട്ടു ജീവിക്കുന്നവര്ക്ക് സന്തോഷവാര്ത്തയുമായിക്കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്. (അന്നഹ്ല്:16-89) മദീനയിലെ മലിക് ഫഹദ് ഖുര്ആന് പ്രിന്റിംഗ് പ്രസ്സ് കോംപ്ലെക്സില് നിന്ന് പ്രസിദ്ധീകരിച്ച വിശുദ്ധ ഖുര്ആന് മലയാള പരിഭാഷ, റഫറന്സ് ഇന്ഡക്സ് സഹിതം.
Translators: അബ്ദുല് ഹമീദ് മദനി - കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്
Publisher: മലിക് ഫഹദ് പ്രിന്റിങ്ങ് കോം,പ്ലെക്സ് ഫോര് ഹോലി ഖുര്ആന്
Source: http://www.islamhouse.com/p/527
ഒരാള് യഥാര്ത്ഥ വിശ്വാസിയായി തീരണമെങ്കില് ഖുര്ആനും തിരുസുന്നത്തും പഠിപ്പിക്കുന്ന ചില കാര്യങ്ങളില് ദൃഢമായി യാതൊരു സംശയവുമില്ലാതെ വിശ്വസിക്കേണ്ടതുണ്ട്. അതിന് ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില് �അര്കാനുല് ഈമാന്� എന്നാണ് പറയുന്നത്. അതായത് വിശ്വാസ കാര്യങ്ങള്. ഇതിന് ആറ് ഘടകങ്ങളാണ് ഉള്ളത്. ഈ കാര്യങ്ങള് സവിസ്തരം വിശദമാക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന ഈ കൊച്ചു പുസ്തകത്തില് ഇതിനെ സംബന്ധിച്ചുള്ള ഇരുന്നൂറില് പരം ചോദ്യങ്ങളും, അതിന് വിശുദ്ധഖുര്ആനും തിരുസുന്നത്തും പഠിപ്പിക്കുന്ന ഉത്തരങ്ങളുമാണ് ഗ്രന്ഥ കര്ത്താവ് ഉള്കൊള്ളിച്ചിട്ടുള്ളത്.
Author: ഹാഫിള് ബ്നു അഹ്’മദ് അല്ഹകമി
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Translators: സയ്യിദ് സഹ്ഫര് സ്വാദിഖ്
Publisher: ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ