കേരളത്തില് പെരുമ്പാവൂരില് നടന്ന ശ്രദ്ധേയമായ ക്രിസ്ത്യന് മുസ്ലിം സംവാദം ഗ്രന്ഥരൂപത്തില്, എം.എം. അക്ബറിന്റെ അനുബന്ധത്തോടെ
Author: എം.മുഹമ്മദ് അക്ബര്
Reveiwers: ഉസ്മാന് പാലക്കാഴി
Publisher: ദഅ്വ ബുക്സ്
പുതിയ നിയമത്തില് വന്ന യേശുവിന്റെ വ്യക്തിത്വം ഖുര് ആനിന്റെ വെളിച്ചത്തില് പരിശോധിക്കുകയാണ് ഈ പുസ്തകത്തിലൂടെ
Author: എം.മുഹമ്മദ് അക്ബര്
Publisher: കേരളാ നദ്വത്തുല് മുജാഹിദീന്
മുസ്ലിംകളുടെ വിശ്വാസവും പരലോകജീവിതവുമായി ബന്ധപ്പെടുന്ന സുപ്രധാനമായ വിഷയങ്ങളില് ഒന്നാണ് തവസ്സുല്. കേരള മുസ്ലിംകള്ക്കിധടയില് പരക്കെ അറിയപ്പെടുന്ന പ്രസ്തുത തവസ്സുലിനെ സംബന്ധിച്ച പ്രമാണാധിഷ്ഠിതമായ വിശകലനമാണ് ഈ കൃതി. ഇസ്ലാം പഠിപ്പിക്കുന്ന തവസ്സുല് എന്താണ്? അതിന്റെ രൂപമെന്ത്? അനിസ്ലാമികമായ തവസ്സുലേത്? തുടങ്ങിയ കാര്യങ്ങളില് സംതൃപ്തമായ മറുപടികള് ഈ ചെറുഗ്രന്ഥത്തിലടങ്ങിയിട്ടുണ്ട്. തവസ്സുല് അതിന്റെ ശരിയായ അര്ഥഗത്തില് നിന്നും ഉദ്ദേശ്യത്തില് നിന്നും എടുത്തുമാറ്റപ്പെട്ട നിലവിലെ സാഹചര്യത്തില് മുസ്ലിംകള് നിര്ബുന്ധമായും വായിച്ചിരിക്കേണ്ട കൃതിയാണ് ഇത്.
Author: കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ്
Reveiwers: മുഹമ്മദ് കബീര് സലഫി
ഇസ്ലാം ഇന്ന് ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. ഇസ്ലമിനെ കുറിച്ച് തെറ്റിദ്ധരിച്ച സുഹൃത്തുക്കള്ക്ക് ഇസ്ലാമിന്റെ യഥാര്ത്ഥ സന്ദേശം അറിയാന് ഉപകരിക്കുന്ന ഒരു ഉത്തമ കൃതി. അമുസ്ലിം സുഹൃത്തുക്കള്ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്താന് ഈ ഗ്രന്ഥം ഉപകരിക്കും എന്നതില് ഒരു സംശയവുമില്ല..
Author: എം.മുഹമ്മദ് അക്ബര്
Reveiwers: അബ്ദുറസാക് സ്വലാഹി
Publisher: ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര്-വെസ്റ്റ് ദീര-രിയാദ്
ശുദ്ധി വിശ്വാസത്തിന്റെ ഭാഗമാണ്. ശുദ്ധീകരണത്തെ കുറിച്ച് ഒരു വിശ്വാസി നിര്ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതി. ശുദ്ധീകരണത്തെ കുറിച്ച് കര്മശാസ്ത്ര പുസ്തകങ്ങളില് ചിതറിക്കിടന്നിരുന്ന സുപ്രധാന രേഖകള് കോര്ത്തിണക്കി കൊണ്ടുള്ള പ്രതിപാദന ശൈലി. സാധാരണക്കാര്ക്ക് സുഗ്രാഹ്യമാവുന്ന തരത്തില് ലളിതമായ ശൈലിയില് വിശദീകരിക്കുന്നു.
Author: അബ്ദുല് റഹ്മാന് അല്-ശീഹ
Reveiwers: അബ്ദുല് ലതീഫ് സുല്ലമി
Translators: മുഹമ്മദ് കുട്ടി അബൂബക്കര്
ഇസ്ലാമിക ശരീ അത്ത് നിഷിദ്ധമാക്കിയ ഒട്ടനവധി കാര്യങ്ങളില് പലതിനേയും ജനങ്ങള് നിസ്സാരമായിക്കാണൂന്നു. വിശുദ്ധ ഖുര്ആനും പ്രവാചക ഹദീസുകളും വഴി നിഷിദ്ധമാക്കപ്പെട്ട ഇത്തരം കാര്യങ്ങളുടെ നിഷിദ്ധത പ്രമാണങ്ങളിലൂടെ വിശദീകരിക്കുന്നു
Author: മുഹമ്മദ് സ്വാലിഹ് അല്-മുന്ജിദ്
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Translators: അബ്ദുല് ജബ്ബാര് മദീനി