അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങള് , ആരാധ്യന് അല്ലാഹു മാത്രം. എന്ത് കൊണ്ട്? തൗഹീദിന്റെ ജീവിത ദര്ശനം, പ്രവാചകന്മാരുടെ സന്ദേശം, എന്നിവ പ്രമാണാതിഷ്ടിതമായി വിശദീകരിക്കുന്ന അഞ്ചോളം പതിപ്പുകള് പ്രസിദ്ധീകരിക്കപ്പെട്ട മലയാളത്തിലെ പ്രഥമ രചന.
Author: എം.മുഹമ്മദ് അക്ബര്
Reveiwers: ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി
Publisher: നിച്ച് ഓഫ് ട്രൂത്ത്, കേരള
ലളിതമായ ചോദ്യോത്തരങ്ങളിലൂടെ ഇസ്ലാം എന്താണെന്ന് പഠിപ്പിക്കുന്ന ഒരു ലകു കൃതി. തൗഹീദിന്റെ വിവിധ വശങ്ങളെ സംബന്ധിച്ചും നബിചര്യയുടെ പ്രാമാണികതയെ സംബന്ധിച്ചും ഈ ഗ്രന്ഥത്തില് ചര്ച്ച ചെയ്യുന്നു. ഒരു മുസ്ലിം നിര്ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.
Author: മുഹമ്മദ് ജമീല് സൈനു
Reveiwers: അബ്ദുറസാക് സ്വലാഹി
Publisher: മിനിസ്റ്റ്റി ഓഫ് ഇസ്ലാമിക് അഫൈര്സ്
തന്നെ സൃഷ്ടിക്കുകയും പോറ്റി വളര്ത്തുകയും ചെയ്യുന്ന രക്ഷിതാവ് ആരാണ് ? അവന് ഇഷ്ടപ്പെട്ട മതമേതാണ് ? ആ മതം പഠിപ്പിക്കാനും അതനുസരിച്ച് മാതൃക കാണിക്കാനും അവന് അയച്ച ദൂതന് ആരാണ് ?. ഒരു മുസ്ലിം അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഈ മൂന്ന് വിഷയങ്ങളടെ വിശദീകരണമാണ് ഈ കൃതി.
Author: മുഹമ്മദ് ബിന് അബ്ദുല് വഹ്ഹാബ്
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Publisher: നിച്ച് ഓഫ് ട്രൂത്ത്, കേരള
എന്താണ് പദാര്ത്ഥം? പദാര്ത്ഥലോകത്തെ വൈവിധ്യങ്ങള്ക്ക് കാരണമെന്താണ്? പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നാണോ അതല്ല ഇല്ലയെന്നാണോ പദാര്ത്ഥത്തെക്കുറിച്ച പുതിയ പഠനങ്ങള് നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്? ആറ്റത്തെയും ഉപ ആറ്റോമിക കണികകളെയും കുറിച്ച പുതിയ അറിവുകളെ ഖുര്ആനിന്റെ വെളിച്ചത്തില് പഠനവിധേയമാക്കുന്ന കൃതി
Author: എം.മുഹമ്മദ് അക്ബര്
Reveiwers: ഉദിനൂര് മുഹമ്മദ് കുഞ്ഞി
ഹജജ്, ഉംറ, മദീന സന്ദര്ശനം എന്നീ വിഷയങ്ങള് വിശദമായി പ്രതിപാദിക്കുന്നു
Author: അബ്ദുല് അസീസ് ബിന് അബ്ദുല്ലാഹ് ബിന് ബാസ്
Reveiwers: മുഹമ്മദ് കുട്ടി അബൂബക്കര്
Translators: മുഹ്’യുദ്ദീന് മുഹമ്മദ് അല്കാത്തിബ് ഉമരി
Publisher: ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
വിശുദ്ധ ആരാധനാ കര്മ്മങ്ങളായ ഹജ്ജ് ഉംറ എന്നിവയെ സംബന്ധിച്ചും മസ്ജിദുന്നബവി സന്ദര്ശന നിയമങ്ങളെ സംബന്ധിച്ചും കൃത്യമായും സരളമായും വിശദീകരിക്കുന്ന ലഘു കൃതിയാണ് ഇത്. യാത്രാ മര്യാദകള് മുതല്, ഹജ്ജ്, ഉംറ കര്മ്മങ്ങളിലെ നിബന്ധനകളും നിയമങ്ങളും വരെ ഇതില് വിശദീകരിക്കപ്പെടുന്നുണ്ട്. പ്രവാചകന്റെ സുന്നത്തനുസരിച്ച് പ്രസ്തുത ആരാധനകള് നിര് വഹിക്കാന് താത്പര്യം കാണിക്കുന്ന ഏതൊരാള്ക്കും ഈ കൃതി ഉപകാരപ്പെടുമെന്ന കാര്യത്തില് സംശയമില്ല.
Author: മുഹമ്മദ് ബിന് സ്വാലിഹ് അല്-ഉതൈമീന്
Reveiwers: അബ്ദുല് ലതീഫ് സുല്ലമി
Translators: മുഹമ്മദ് കുട്ടി അബൂബക്കര്
Publisher: ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ