ഇസ്ലാമിനേയും അഹ്'ലുസ്സുന്നത്തിനേയും വികൃതമാക്കാനുള്ള ശീഈ പരിശ്രമങ്ങളുടെ നിഗൂഢ മുഖം ശിയാക്കളുടെ പ്രമാണങ്ങളനുസരിച്ച് കൊണ്ട് തന്നെ അനാവരണം ചെയ്യാന് ഗ്രന്ഥകര്ത്താവ് ശ്രദ്ധിച്ചിട്ടുണ്ട്. ശീഈ കൃതികളിലെ വിശ്വാസ വൈകൃതങ്ങളിലൂടെയും തന്റെ ജീവിതാനുഭവങ്ങളിലെ നിര്ണായക സന്ദര്ഭങ്ങളിലൂടെയും കടന്നുപോകുന്ന മൂസവി വായനക്കാരോട് നേരിട്ട് സംസാരിക്കുന്ന ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. തന്റെ സഹപാഠികളും സഹപ്രവര്ത്തകനുമായിരുന്ന ശീഈ സമൂഹത്തോടുള്ള ഗുണകാംക്ഷയോടെയാണ് ഈ രചനയെന്ന് വ്യക്തമാകും. യഥാര്ത്ഥത്തില് ഇമാമുമാരായി ശിയാക്കള് പരിചയപ്പെടുത്തുന്നവര് അവരിലേക്ക് ചാര്ത്തപ്പെട്ട നികൃഷ്ടമായ വിശ്വാസാചാരങ്ങളില് നിന്ന് പരിശുദ്ധരാണെന്ന് തെളിയിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്.
Author: ഹുസൈന് അല് മൂസവീ
യാത്ര പുറപ്പെടുമ്പോള് മുതല് വീട്ടില് തിരിച്ചെത്തുന്നത് വരെ വിശ്വാസികള് പാലിക്കേണ്ട മര്യാദകളും ചൊല്ലേണ്ട പ്രാര്ത്ഥനകളും
Author: സയ്യിദ് സഹ്ഫര് സ്വാദിഖ്
Translators: സുഫ്യാന് അബ്ദുസ്സലാം
Publisher: ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
റമദാനിന്റെയും നോമ്പിന്റെയും ശ്രേഷ്ടതകള് , നോമ്പിന്റെ വിധിവിലക്കുകള് , ലൈലതുല് ഖദ്ര് , സുന്നത് നോമ്പുകള് തുടങ്ങിയവ എഴുപത്തേഴ് ഹദീസുകളിലൂടെ വിവരിക്കുന്നു.
Author: ഇബ്നു കോയകുട്ടി
Reveiwers: അബ്ദുല് റഹ് മാന് സ്വലാഹി
Publisher: ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര്-ജിദ്ദ
(മുസ്ലിം നാമധാരികളില്) ഇന്ന് ദൈവനിഷേധം (കുഫ്ര്), സൂഫിസം, സന്യാസം, ഖബറാരാധന, വിഗ്രഹാരാധന, പ്രവാചക സുന്നത്തിനെതിരെയുള്ള ബിദ്ഈ (പുത്തനാചാര) വിശ്വാസം തുടങ്ങി ധാരാളം പിഴച്ച വാദങ്ങളും, വിശ്വാസങ്ങളും നാള്ക്കു നാള് വര്ദ്ധിടച്ചുവരികയാണ്. തൗഹീദിലെ വിശ്വാസം ശുദ്ധമാകുന്നതിലൂടെ മാത്രമെ അല്ലാഹു നമ്മുടെ സല്ക്ക്ര്മ്മ ങ്ങള് സ്വീകരിക്കുകയുള്ളൂ. കര്മ്മങ്ങള് അല്ലാഹുവിങ്കല് സ്വീകാര്യമായിരിക്കാന് അനിവാര്യമായ പരലോക മോക്ഷം നേടുവാനും ആഗ്രഹിക്കുന്നവര് നിര്ബ്ബകന്ധമായും അറിഞ്ഞിരിക്കേണ്ട തൗഹീദിലെ വിശ്വാസകാര്യങ്ങള് വിശദീകരിക്കുന്ന ഗ്രന്ഥം
Author: സ്വാലിഹ് ഇബ്നു ഫൗസാന് അല് ഫൗസാന്
Reveiwers: ഉദിനൂര് മുഹമ്മദ് കുഞ്ഞി
Translators: സയ്യിദ് സഹ്ഫര് സ്വാദിഖ്
അന്ധവിശ്വാസങ്ങള് കൊണ്ടും ബഹുദൈവാരാധന കൊണ്ടും മൂടപ്പെട്ടിരുന്ന അറേബ്യന് രാജ്യങ്ങളെ തൌഹീദിന്റെ വെള്ളിവെളിച്ചം കൊണ്ട് സംസ്കരിച്ചെടുത്ത മഹാനായ ഇമാം മുഹമ്മദ് ബ്നു അബ്ദുല്വഹാബിന്റെ ചരിത്രവും സന്ദേശവും വിശദമാക്കുന്ന പുസ്തകം.
Author: അബ്ദുല് ജബ്ബാര് മദീനി
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Publisher: ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
ഏതൊരു മുസ്ലിമും നിര്ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന മതപാഠങ്ങളുണ്ട്. അവയില് പ്രമുഖമാണ് അല്ലാഹുവിനെ അറിയുക, അവന്റെ പ്രവാചകനെ അറിയുക, താന് ഹൃദയത്തിലുള്ക്കൊണ്ടിട്ടുള്ള മതത്തെ അറിയുക എന്നീ കാര്യങ്ങള്. പ്രസ്തുത കാര്യങ്ങളെ സംബന്ധിച്ച് ലളിതമായി വിവരിക്കുന്ന ലഘുരചനയാണ് ഇത്.
Author: മുഹമ്മദ് ബിന് അബ്ദുല് വഹ്ഹാബ്
Reveiwers: അബ്ദുറസാക് സ്വലാഹി
Translators: ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി