സലഫുകളുടെ കാലശേഷം മുസ്ലിം സമൂഹം പഴയ ജാഹിലിയ്യത്തിലേക്ക് വഴുതി വീഴുകയും ശിര്ക്കും അന്ധവിശ്വാസങ്ങളും മുസ്ലിം ഹൃദയങ്ങളില് പുനപതിഷ്ഠ നേടുകയും ചെയ്തപ്പോള് വിശുദ്ധ ഖുര്ആനിന്റെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില് അത്തരം അന്ധവിശ്വസങ്ങള്ക്കെതിരെ സന്ധിയില്ല സമരം നടത്തിയ തൌഹീദിന്റെ ധ്വജവാഹകനായിരുന്നു ഇമാം മുഹമ്മദ് ബ്നു അബ്ദുല് വഹാബ്. അദ്ദേഹത്തിന്റെ പ്രബോധന ചരിത്രത്തെ കുറിച്ച ഷെയ്ഖ് ഹുസൈന് ബ്നു ഗനാം എഴുതിയ “രൌദത്തുല് അഫ്കാര് വല് അഫ്ഹാം” എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി രചിച്ച പുസ്തകം.
Author: കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Publisher: കേരളാ നദ്വത്തുല് മുജാഹിദീന്
ഇസ്ലമിനെ കുറിച്ചുള്ള വളരെ ചെറിയ ഒരു പരിചയപ്പെടുത്തല് മാത്രമാണീ കൊച്ചു കൃതി. ഇസ്ലാമിനെ അടുത്തറിയാന് ഈ കൃതി സഹായിക്കും എന്നതില് സംശയമില്ല
Reveiwers: അബ്ദുറസാക് സ്വലാഹി
Publisher: ഫോറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - സുല്ഫി
സ്ത്രീകള് പ്രത്യേകമായി അഭിമുഖീകരിക്കുന്ന ആര്ത്തവം, രക്തസ്രാവം, പ്രസവാശുദ്ധി എന്നീ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മതവിധികള് ലളിതമായി ഇതില് വിവരിച്ചിരിക്കുന്നു. മുസ്ലിമായ ഒരൊ സ്ത്രീയും അവശ്യം വായിച്ചിരിക്കേണ്ട കൃതിയാണിത്.
Author: മുഹമ്മദ് ബിന് സ്വാലിഹ് അല്-ഉതൈമീന്
Reveiwers: അബ്ദുറസാക് സ്വലാഹി
Publisher: ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - ബദീഅ
റമദാനിന്റെയും നോമ്പിന്റെയും ശ്രേഷ്ടതകള് , നോമ്പിന്റെ വിധിവിലക്കുകള് , ലൈലതുല് ഖദ്ര് , സുന്നത് നോമ്പുകള് തുടങ്ങിയവ എഴുപത്തേഴ് ഹദീസുകളിലൂടെ വിവരിക്കുന്നു.
Author: ഇബ്നു കോയകുട്ടി
Reveiwers: അബ്ദുല് റഹ് മാന് സ്വലാഹി
Publisher: ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര്-ജിദ്ദ
ഈ കൃതി ഒരു ക്രൈസ്തവ യുവതി തന്റെ ഇസ്ലാം മതാശ്ലേഷണത്തിനു ശേഷം രചിച്ച പഠനാര്ഹമായ ഗ്രന്ഥമാണ്. തന്റെ അമ്മയെ സ്നേഹപൂര്വം സംബോധന ചെയ്തു കൊണ്ട് , ക്രൈസ്തവ വിശ്വാസങ്ങളിലെ അപാകതകള് ബൈബിളില് നിന്നു തന്നെയുള്ള തെളിവുകളോടെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഇതിലുള്ളത്. ശരിയായ വിശ്വാസത്തിന്റെ സ്രോതസ്സും, വിജയമാര്ഗവും ഇസ്ലാമാണെന്ന് ഗ്രന്ഥകര്ത്രി ഇതില് കൃത്യമായി സമര്ഥിക്കുന്നുണ്ട്. ഏതൊരു വായനക്കാരനും സത്യം തിരിച്ചറിയാന് സഹായിക്കുന്ന ലളിത രചനയാണ് ഈ കൃതി.
Reveiwers: മുഹമ്മദ് കബീര് സലഫി
വിശുദ്ധ നഗരമായ മക്കയിലേക്കുള്ള ഹജ്ജ് യാത്ര തീരുമാനിച്ചത് മുതല് കുടുംബത്തിലേക്ക് സുരക്ഷിതമായി തിരിച്ചെത്തുന്നത് വരെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള പഠനം
Reveiwers: മുഹമ്മദ് കബീര് സലഫി
Translators: സയ്യിദ് സഹ്ഫര് സ്വാദിഖ്
Publisher: ഫൊറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - ജുബൈല്