ഖുര്ആന്, തൗഹീദ്, ഈമാന്, ഇസ്ലാം, വുളു, നമസ്കാരം, സ്വഭാവം, മയ്യിത്ത് പരിപാലനം, ശിര്ക്ക് തുടങ്ങി ഒരു മുസ്ലിം മനസ്സിലാക്കേണ്ട കാര്യങ്ങള് സരളമായി പ്രതിപാദിക്കുന്ന ഒരു ഉത്തമ കൃതി.
Reveiwers: അബ്ദുറസാക് സ്വലാഹി
Publisher: ഫോറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - സുല്ഫി
മനുഷ്യ ജീവിതത്തിലെ വ്യത്യസ്ത വേളകളില് പാലിക്കേണ്ട മര്യാദകളെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന പുസ്തകം. ഉറക്കമുണരുന്നത് മുതല് ഉറങ്ങുന്നത് വരെയുള്ള സമയങ്ങളില് ഒരു വിശ്വാസി സൂക്ഷിച്ചു പോരേണ്ടുന്ന കാര്യങ്ങള് വിശദമായി പ്രതിപാദിക്കുന്നു.
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Translators: മുഹമ്മദ് കുട്ടി അബൂബക്കര്
Publisher: ഇസ്’ലാമിക് കാള് &ഗൈഡന്സ് സെന്റര്-ഷിഫ
സെപ്റ്റംബര് 11 നുശേഷം ഇസ്ലാമിനെയും മുസ്ലിംകളെയും തമസ്കരിക്കുവാന് വേണ്ടി മീഡിയ നടത്തു പരാക്രമങ്ങള്ക്കു നടുവില് ഇസ്ലാമി ന്റെ യഥാര്ത്ഥ ചിത്രം വ്യക്തമാക്കുന്നതിന്നും തെ റ്റിദ്ധാരണകള് നീക്കുതിനുംവേണ്ടി അബുല് ഹസന് മാലിക് അല് അഖ്ദര് ക്രോഡീകരിച്ച ഏതാനും ലേഖനങ്ങളുടെ മലയാളഭാഷാന്തരമാണിത്. വഹാബിസം ,സലഫിയ്യയും ഭീകരവാദവും ,സലഫിയ്യയും ജിഹാദും, ബിന്ലാദനെക്കുറിച്ച പണ്ഡിത പ്രസ്താവനകള് , താലിബാനും സലഫിയ്യയും മുതലായവ വിശദീകരിക്കുന്നു.
Reveiwers: ഉദിനൂര് മുഹമ്മദ് കുഞ്ഞി
Publisher: നിച്ച് ഓഫ് ട്രൂത്ത്, കേരള
ഫോണ് ഇന്നൊരു നിത്യോപയോഗ വസ്തുവായി മാറിയിന്ട്ടുണ്ട്. പക്ഷേ, അധികപേരും ഫോണുപയോഗിക്കുന്നതിലെ മാന്യമായ മര്യാദകളെകുറിച്ച് ബോധവാന്മാരല്ല. അറിഞ്ഞു കൊണ്ടോ അറിയാതെയോ പലതരത്തിലുള്ള പ്രയാസങ്ങളും അതുമുഖേന മറ്റുള്ളവര്ക്കുണ്ടാകുന്നു. ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക് ശല്യവും ഉപദ്രവവും ആയിക്കൂടാ. അവന്റെ ആദര്ശവും സംസ്കാരവും ഇത്തരം വ്യക്തി ബന്ധങ്ങളിലും ഇടപാടുകളിലും പ്രകടമാകണം. ഫോണ് എന്ന അനുഗ്രഹം എങ്ങി നെ മാന്യമായി ഉപയോഗിക്കാം എന്നു പ്രതിപാദിക്കുന്ന ഒരു ചെറുകൃതി.
Author: ഷമീര് മദീനി
Reveiwers: അബ്ദുറസാക് സ്വലാഹി
എന്താണ് പദാര്ത്ഥം? പദാര്ത്ഥലോകത്തെ വൈവിധ്യങ്ങള്ക്ക് കാരണമെന്താണ്? പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നാണോ അതല്ല ഇല്ലയെന്നാണോ പദാര്ത്ഥത്തെക്കുറിച്ച പുതിയ പഠനങ്ങള് നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്? ആറ്റത്തെയും ഉപ ആറ്റോമിക കണികകളെയും കുറിച്ച പുതിയ അറിവുകളെ ഖുര്ആനിന്റെ വെളിച്ചത്തില് പഠനവിധേയമാക്കുന്ന കൃതി
Author: എം.മുഹമ്മദ് അക്ബര്
Reveiwers: ഉദിനൂര് മുഹമ്മദ് കുഞ്ഞി
ഏതൊരു മുസ്ലിമും നിര്ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന മതപാഠങ്ങളുണ്ട്. അവയില് പ്രമുഖമാണ് അല്ലാഹുവിനെ അറിയുക, അവന്റെ പ്രവാചകനെ അറിയുക, താന് ഹൃദയത്തിലുള്ക്കൊണ്ടിട്ടുള്ള മതത്തെ അറിയുക എന്നീ കാര്യങ്ങള്. പ്രസ്തുത കാര്യങ്ങളെ സംബന്ധിച്ച് ലളിതമായി വിവരിക്കുന്ന ലഘുരചനയാണ് ഇത്.
Author: മുഹമ്മദ് ബിന് അബ്ദുല് വഹ്ഹാബ്
Reveiwers: അബ്ദുറസാക് സ്വലാഹി
Translators: ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി