മലയാളത്തില്‍ രചിക്കപ്പെട്ട ഖുര്‍ആന്‍ പരിഭാഷകള്‍, ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങ ള്‍, വിവധ ഘട്ടങ്ങളിലായി ആ രംഗത്തുണ്ടായ പുരോഗതികള്‍, എന്നിവ വിവരിക്കുന്ന ആധികാരിക ചരിത്ര പഠന, ഗവേഷണ ഗ്രന്ഥം
Author: ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി
Reveiwers: സുഫ്‌യാന്‍ അബ്ദുസ്സലാം - അബ്ദുല്‍ ജബ്ബാര്‍ മദീനി
-
Author: എം.മുഹമ്മദ് അക്ബര്‍
Publisher: കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍ - നിച്ച് ഓഫ് ട്രൂത്ത്, കേരള
Source: http://www.islamhouse.com/p/2340
മനുഷ്യ ജീവിതത്തിലെ വ്യത്യസ്ത വേളകളില്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന പുസ്തകം. ഉറക്കമുണരുന്നത് മുതല്‍ ഉറങ്ങുന്നത് വരെയുള്ള സമയങ്ങളില്‍ ഒരു വിശ്വാസി സൂക്ഷിച്ചു പോരേണ്ടുന്ന കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നു.
Reveiwers: സുഫ്‌യാന്‍ അബ്ദുസ്സലാം
Translators: മുഹമ്മദ് കുട്ടി അബൂബക്കര്‍
Publisher: ഇസ്’ലാമിക് കാള്‍ &ഗൈഡന്‍സ് സെന്‍റര്‍-ഷിഫ
സ്ത്രീകള്‍ പ്രത്യേകമായി അഭിമുഖീകരിക്കുന്ന ആര്‍ത്തവം, രക്തസ്രാവം, പ്രസവാശുദ്ധി എന്നീ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മതവിധികള്‍ ലളിതമായി ഇതില്‍ വിവരിച്ചിരിക്കുന്നു. മുസ്ലിമായ ഒരൊ സ്ത്രീയും അവശ്യം വായിച്ചിരിക്കേണ്ട കൃതിയാണിത്.
Author: മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍-ഉതൈമീന്‍
Reveiwers: അബ്ദുറസാക് സ്വലാഹി
Publisher: ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - ബദീഅ
എല്ലാ പ്രവാചകന്മാരും കണിശമായ ഏകദൈവ സിദ്ധാന്തമാണ് പ്രബോധനം ചെയ്തത്. എന്നാല്‍ ഏകദൈവത്തില്‍ മൂന്ന് ആളത്വങ്ങളുണ്ടെന്ന്‍ സമര്‍ത്ഥിക്കാന്‍ വേണ്ടി ക്രൈസ്തവ പണ്ഡിതന്മാര്‍ നടത്തുന്ന ശ്രമങ്ങളെ ഗ്രന്ഥകാരന്‍ ബൈബിള്‍ വചനങ്ങള്‍ കൊണ്ട് തന്നെ ഖണ്ഡിക്കുന്നു. ക്രൈസ്തവ ദൈവ സങ്കല്‍പത്തെ പഠന വിധേയമാക്കുന്ന ഏവര്‍ക്കും പ്രയോജനപ്പെടുന്ന ഒരു അമൂല്യ കൃതി.
Author: എം.മുഹമ്മദ് അക്ബര്‍
Reveiwers: അബ്ദുറസാക് സ്വലാഹി
Publisher: കോഓപ്പറേറ്റീവ് ഓഫീസ് ഫോര്‍ കാള്‍ ആന്‍റ് ഗൈഡന്‍സ്-റൌള http://www.islamreligion.com
വിശുദ്ധ ആരാധനാ കര്മ്മങ്ങളായ ഹജ്ജ് ഉംറ എന്നിവയെ സംബന്ധിച്ചും മസ്ജിദുന്നബവി സന്ദര്ശന നിയമങ്ങളെ സംബന്ധിച്ചും കൃത്യമായും സരളമായും വിശദീകരിക്കുന്ന ലഘു കൃതിയാണ് ഇത്. യാത്രാ മര്യാദകള് മുതല്, ഹജ്ജ്, ഉംറ കര്മ്മങ്ങളിലെ നിബന്ധനകളും നിയമങ്ങളും വരെ ഇതില് വിശദീകരിക്കപ്പെടുന്നുണ്ട്. പ്രവാചകന്റെ സുന്നത്തനുസരിച്ച് പ്രസ്തുത ആരാധനകള് നിര് വഹിക്കാന് താത്പര്യം കാണിക്കുന്ന ഏതൊരാള്ക്കും ഈ കൃതി ഉപകാരപ്പെടുമെന്ന കാര്യത്തില് സംശയമില്ല.
Author: മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍-ഉതൈമീന്‍
Reveiwers: അബ്ദുല്‍ ലതീഫ് സുല്ലമി
Translators: മുഹമ്മദ് കുട്ടി അബൂബക്കര്‍
Publisher: ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ